1.പൊടിച്ച അഞ്ജനക്കല്ലും പൊടിച്ച
പൂനീലവും 60ഗ്രാം വീതമെടുത്ത് എടങ്ങഴി കയ്യോന്നി നീരിൽ കലക്കി ഇടങ്ങഴി
എണ്ണയും ചേർത്ത് ഇരുമ്പ് പാത്രത്തിലാക്കി ഏഴു ദിവസം ആദിത്യ പാകം ചെയ്യുക (
വെയിലത്തു വെക്കുക). പിന്നീട് നാലിടങ്ങഴി ത്രിഫലകഷായവും ചേർത്ത് കാച്ചി അരിച്ചു
തേയ്ക്കുക.
2. കറിവേപ്പില
ധാരാളം ചേർത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക
3. നെല്ലിക്കയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് പതിവായി തല കഴുകുക
4.മൈലാഞ്ചിയില അരച്ച് തണലിൽ
ഉണക്കിയെടുത്ത ശേഷം വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടുക
5. കറിവേപ്പില
അരച്ചു ചേർത്ത മോര് തലയിൽ 20മിനിറ്റോളം തേച്ചുപിടിപ്പിക്കുക. ഇത് മൂന്നു ദിവസത്തിൽ
ഒരിക്കൽ മതിയാകും
6. കരിഞ്ചീരക എണ്ണ തലയിൽ
തേക്കുകകരിഞ്ചീരക എണ്ണ തലയിൽ തേക്കുക
7. നീലയമരിയില
നീര്,
കിഴുകാനെല്ലി നീര് ഇവയിൽ ഏതെങ്കിലും ഒന്ന് തലയിൽ പുരട്ടി കുളിക്കുക
8. തലയിൽ കട്ടൻചായ
ഒഴിച്ചു കുളിക്കുക
9. ത്രിഫല ചൂർണ്ണം
പതിവായി കഴിക്കുക
10. ബദാം എണ്ണയും
വെളിച്ചെണ്ണയും സമം ചേർത്ത് ചെറുചൂടോടെ തലയിൽ തിരുമ്മിപ്പിടിപ്പിക്കുക
11.ചെറുപയർ പൊടിച്ച് പതിവായി
പുരട്ടി കുളിക്കുക
12. കറിവേപ്പിൻ
തൊലി,
നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി,
കറ്റാർവാഴ എന്നിവ കൂട്ടിയരച്ച് തലമുടിയിൽ പുരട്ടി ഒരു മണിക്കൂറിനു
ശേഷം കുളിക്കുക
13. നീലഭൃംഗാദി
വെളിച്ചെണ്ണയും കൈയ്യന്യാദി വെളിച്ചെണ്ണയും സമം ചേർത്ത് തേച്ചു കുളിക്കുക
14. അരിത്തവിട്
കരുപ്പെട്ടിച്ചക്കര ചേർത്ത് ഇടിച്ച് മിശ്രിതം 20 ഗ്രാം വീതം ദിവസേന കഴിക്കുകഅരിത്തവിട്
കരുപ്പെട്ടിച്ചക്കര ചേർത്ത് ഇടിച്ച് മിശ്രിതം 20 ഗ്രാം വീതം ദിവസേന കഴിക്കുക











