ads

അൾസർ കുടൽപ്പുണ്ണ്

 


1.വാഴപ്പിണ്ടി നൂൽ  കളഞ്ഞു ഒരു ഭരണിയിലാക്കി കുരുമുളക് പൊടിച്ചതും പാകത്തിന് ഉപ്പും ചേർത്ത് അടച്ചുകെട്ടി നാലഞ്ചു ദിവസം വച്ചിരുന്ന ശേഷം എടുത്തു ഉപയോഗിക്കുക.

2.വാഴപ്പിണ്ടിയുടെ നീര് അൽപം തേൻ ചേർത്ത് രാവിലെ കഴിക്കുക.

3.ഇലവിൻ പശ പൊടിച്ച് പാലിൽ ചേർത്തു കഴിക്കുക.

4.പേരകം കൊന്ന  തൊട്ടാവാടി എന്നിവയുടെ തളിരുകൾ അരച്ച്  അര ഔൺസ് പശുവിൻ നെയ്യിൽ ചേർത്ത് കഴിക്കുക.

5.വാഴക്കൂമ്പു കൊത്തിയരിഞ്ഞതും അതിൻറെ പകുതി അളവിൽ മുരിങ്ങയിലയും ചേർത്ത് തോരൻ വെച്ച് ആഴ്ചയിൽ മൂന്നുതവണ ഉപയോഗിക്കുക.

6.കാട്ടു വേപ്പില മോരിൽ അരച്ചുചേർത്ത് ഇന്തുപ്പു മായി കലർത്തി കഴിക്കുക.

7.മാതളപ്പഴച്ചാറ് ഒരു ഗ്ലാസ്സ് വീതം പതിവായി കഴിക്കുക.

8.60 മില്ലി  പാലിൽ 20 തുള്ളി ഇരട്ടിമധുരം സ്വത്ത് ചേർത്ത് 40 ദിവസം കാലത്തും വൈകീട്ടും കഴിക്കുക.

9.150 മില്ലി പാലിൽ 30 ഗ്രാം  വെളുത്തുള്ളി  തൊലി കളഞ്ഞു ചതച്ചിടുക അതിൽ 500 മില്ലി വെള്ളമൊഴിച്ചു കുറുക്കി പാൽ ആക്കിയെടുത്തു അൽപം പഞ്ചസാര ചേർത്ത്  ഉപയോഗിക്കുക.

10.കരിമ്പിൻ നീരിൽ ചെറുനാരങ്ങനീരോ ഇഞ്ചി നീരോ ചേർത്ത് കഴിക്കുക.

11.അര ഗ്ലാസ്സു  വീതം ബീറ്റ്റൂട്ട് നീര് തേൻ ചേർത്തു കഴിക്കുക.

12.ഒരു തണ്ടിൽ നിന്നെടുത്ത ആര്യവേപ്പിൻ റെ 7 ഇലകൾ 7 ഏഴ് ഉണങ്ങിയ കുരുമുളക്,  കുരുമുളകുതൂക്കം പച്ച മഞ്ഞൾ എന്നിവ അരച്ച് കറന്നെടുത്ത ചൂടു മാറാത്ത ഒരു തുടം 1പശുവിൻ പാലിൽ 21 ദിവസം തുടർച്ചയായി പ്രഭാതത്തിൽ കഴിക്കുക.

13.ഒരു ഗ്ലാസ് കുമ്പളങ്ങാ നീരിൽ മണിത്തക്കാളി യിലയും തഴുതാമയിലയും അരച്ചു ചേർത്ത് രാവിലെയും വൈകുന്നേരവും കുടിക്കുക.

14കൊന്നയുടെ തളിര് അരച്ച്  വയറിൻറെ പുറത്തു പുരട്ടുക.

15.തഴുതാമയും കർപ്പൂരതുളസിയിലയും ഇട്ടു വെന്ത വെള്ളം കുടിക്കുക.

16.ബദാംപരിപ്പ് പാലിൽ അരച്ച് കാച്ചിക്കുടിക്കുക.

17.അയമോദകം മോരിൽ അരച്ചു ചേർത്തു കുടിക്കുക.

18.വിഷ്ണുക്രാന്തിയുടെ വേര് അരച്ച് തേനും അതിൻറെ പകുതി നെയ്യും ചേർത്ത് പതിവായി കഴിക്കുക.

19.ഉണക്കനെല്ലിക്ക ചവച്ചു തിന്നുക കുടൽവ്രണംശമിക്കും.

20.വെളുത്തുള്ളിയും  കുടംപുളിയും ഇന്തുപ്പ്  ചേർത്തു ചവച്ചരച്ച് തിന്നുക.

21നേന്ത്രപ്പഴം ഒന്ന് വീതം പതിവായി കഴിക്കുക.

22.കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുക.

Share:

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

a ads