ads

Insomnia

1. Grind couscous and wrap it in a cloth and tie it around the forehead.

 2. Two or three redheads before going to bed at night Chew.

 3. Drink buffalo milk daily and at night.

 4, cumin and double sweetener evenly dried Take eight grams in milk.

 5. Take Vishnukranti milk and mix it with yoghurt Eat.

 6. Add honey to hot water before going to bed at night Eat.

 7. Drink boiled water with fenugreek and thus face And wash.

 8. Mix milk and butter and put it on the head and feet And apply on.

 9. Drink a glass of squash juice regularly Drink after meals.

 10. Wash and wipe the soles of the feet thoroughly at bedtime Spread butter and touch.

 11. Drink buffalo milk after eating mango.

 12. Mix triphala powder with honey and eat it at night.

 13. Apply mass or Lakshadweep paste on the body.

 14. Roast nutmeg and eat it with milk.

 15. 100 ml of crushed juice of 100 g of poovan kurunthal Add coconut oil and rub the decoction.

 16. Sleep deprivation is caused by mental problems If so, treat it.

Share:

ഉറക്കക്കുറവ്

1. കസ്കസ് പൊടിച്ചു തുണിയിലാക്കി നെറ്റിയിൽ കെട്ടുക.
2. രണ്ടോ മൂന്നോ ചുവന്നുളളി രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ്ചവച്ചിറക്കുക.
3. നിത്യവും രാത്രിയിൽ എരുമപാൽ കുടിക്കുക.
4, ജീരകം, ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത്
. എട്ടുഗ്രാമെടുത്ത് പാലിൽ കഴിക്കുക.
5. വിഷ്ണുക്രാന്തി പാലിലരച്ചത് താന്നിക്കയോളമെടുത്ത് തൈരിൽ കഴിക്കുക.
6. ചൂടുവെള്ളത്തിൽ തേൻ ചേർത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പു കഴിക്കുക.
7. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ഇതുകൊണ്ട് മുഖം കഴുകുകയും ചെയ്യുക.
8. പാലും വെണ്ണയും കൂട്ടി ചാലിച്ച് തലയിലിടുകയും കാൽവെള്ളയിൽ പുരട്ടുകയും ചെയ്യുക.
9. കുമ്പളങ്ങ പിഴിഞ്ഞെടുത്ത നീര് ഒരു ഗ്ലാസ് പതിവായി അത്താഴത്തിനു ശേഷം കുടിക്കുക.
10. രാത്രി ഉറങ്ങാൻ നേരം ഉള്ളം കാൽ നന്നായി കഴുകി തുടച്ച് വെണ്ണ പുരട്ടി തലോടുക.
11. മാമ്പഴം തിന്നശേഷം എരുമപ്പാൽ കുടിക്കുക.
12. ത്രിഫലാചൂർണ്ണം തേനിൽ കുഴച്ച് രാത്രിയിൽ കഴിക്കുക.
13. പിണ്ഡത്തലമോ ലാക്ഷാദി കുഴമ്പോ ദേഹത്തിൽ തേക്കുക.
14. ജാതിക്ക അരച്ച് പാലിൽ കഴിക്കുക.
15. നൂറുഗ്രാം പൂവാൻ കുറുന്തൽ ഇടിച്ചു പിഴിഞ്ഞ നീരിൽ 100 മില്ലി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേയ്ക്കുക.
16. മാനസികമായ പ്രശ്നങ്ങളാണ് ഉറക്കക്കുറവിനു കാരണമെങ്കിൽ അതിനു ചികിത്സിക്കുക.

Share:

ആസ്തമ



1. മാറത്തും പുറത്തും കർപ്പൂരാദി തൈലം ഇന്തുപ്പ് ചേർത്ത് ചൂടാക്കി പുരട്ടി വിയർപ്പിക്കുക . പെട്ടെന്ന് ആശ്വാസമുണ്ടാകും .

2. തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂൺ വീതം രണ്ടുനേരം കഴിക്കുക.

3. ഉമ്മത്തിന്റെ ഇലയോ പൂവോ ഉണക്കിപ്പൊടിച്ച് പുകവലിക്കുക .

4 . മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ ഒരു മാസം തുടർച്ചയായി കഴിക്കുക .

5. ആഗസ്ത്യരസായനം ഒരു ടേബിൾ സ്പൺ വീതം പതിവായി കഴിക്കുക .

6. ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീരിൽ തേൻ ചേർത്തു കഴിക്കുക .

8. അമുക്കുരം അരച്ചതും നെന്മേനിവാകപ്പൂവിന്റെ രസവും തേനും ചേർത്തു കഴിക്കുക .

9. മുരിങ്ങയില പിഴിഞ്ഞ നീര് ഓരോ സ്പൂൺ വീതം രണ്ടു നേരം കഴിക്കുക

10. ശർക്കര കടുകെണ്ണയിൽ കുഴച്ച് മൂന്ന് ആഴ്ച തുടർച്ചയായി കഴിക്കുക .

11. കയ്യോന്നി നീരിൽ കുരുമുളക് പൊടിച്ചു ചേർത്ത് 5ml കഴിക്കുക .

12. ഏഴിലംപാലയുടെ തൊലി ഇടിച്ച് പിഴിഞ്ഞ നീര് ചെറുതിപ്പലി യുടെ പൊടിയും തേനും ചേർത്തു കഴിക്കുക .

13. ആടലോടകത്തില , കൂവളത്തില , മഞ്ഞകുറുന്തോട്ടിയില എന്നിവ ഒരേ അളവിലെടുത്ത് ചതച്ചുപിഴിഞ്ഞ നീര് രണ്ടു ടീസ്പണും തുല്യഅളവിൽ കടുകെണ്ണയും ചേർത്തു കഴിക്കുക .

14. വെറ്റിലനീര് , ഇഞ്ചിനീര് , തേൻ എന്നിവ ചേർത്ത് ദിവസം നേരം കഴിക്കുക .

15. ഏഴു ജീരകവും നാല് തൊട്ടാവാടിനാമ്പും ചേർത്ത് ഒരു - കടല വലിപ്പത്തിൽ അരച്ചുരുട്ടി ഭക്ഷണത്തിനു മുമ്പ് രാവിലെയും വൈകീട്ടും കഴിക്കുക .

16. പതിനഞ്ചു തുള്ളി വേപ്പെണ്ണ വെറ്റിലനീര് ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുക .

17. കുമ്പളങ്ങനീരിൽ മുരിങ്ങയില ചതച്ചരച്ച് യോജിപ്പിച്ചു കഴിക്കുക.

18. കദളിവാഴക്കിഴങ്ങിന്റെ നീരിൽ ചുക്കും പഞ്ചസാരയും സമം പൊടിച്ചു ചേർത്ത് ദിവസം രണ്ടുനേരം കഴിക്കുക .

19. ചെറുവഴുതിനയില ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്തു കഴിക്കുക .

20. ആനച്ചുണ്ടയുടെ ഇലകൾ ഒരു നെല്ലിക്കയോളം വലിപ്പത്തിൽ അരച്ച് അരഗ്ലാസ് വെള്ളത്തിൽ മൂന്നു പ്രാവശ്യമായി കഴിക്കുക . 

21. പുഷ്ക്കരമൂലവും ചെറുതിപ്പലിയും അരച്ച് തേനിൽ കഴിക്കുക.

22. കുരുമുളകും തേനും കലണ്ടവും ചേർത്തു കഴിക്കുക.

23. വേലിപരുത്തിയിലയുടെ നീര് ദിവസം 150 മില്ലി കഴിക്കുക.

24. മെരുവിൻ പുഴു, പഞ്ചസാര, മലർപ്പൊടി എന്നിവ വരട്ടു തേങ്ങയുടെ വെള്ളത്തിൽ കഴിക്കുക.

25. കാട്ടുതക്കാളി, കിണികിണിപ്പാല, പാവൽ എന്നിവയുടെ ഇലകൾ ചേർത്തരച്ച് പിഴിഞ്ഞെടുത്ത് മുപ്പതു മില്ലി നീര് കഴിക്കുക.

Share:

a ads